കോൺ​ഗ്രസിന്റെ നാടകമാണ് കർഷക പ്രതിഷേധം; പ്രകാശ് ജാവദേക്കർ

By Desk Reporter, Malabar News
prakash-javadekart
Ajwa Travels

ന്യൂ ഡെൽഹി: വിവാദ കാർഷിക നിയമത്തിനെതിരെ ഉള്ള കർഷ പ്രക്ഷോഭങ്ങളെ കോൺഗ്രസിന്റെ നാടകമെന്ന് വിളിച്ച് കേന്ദ്ര വാർത്താ വിതരണ-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. ട്വിറ്ററിൽ ഇന്നു ഡെൽഹിയിൽ ഇന്ത്യാ ​ഗേറ്റിനു മുമ്പിൽ നടന്ന കർഷ പ്രതിഷേധത്തിന്റെ വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു ജാവദേക്കറിന്റെ പരാമർശം.

“കോൺഗ്രസ് പ്രവർത്തകർ ട്രക്കിൽ ട്രാക്റ്റർ കൊണ്ടുവന്ന് ഇന്ത്യ ഗേറ്റിന് സമീപം കത്തിച്ചു. ഇത് കോൺഗ്രസിന്റെ നാടകമാണ്. അതുകൊണ്ടാണ് ജനങ്ങൾ കോൺ​ഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്,”- പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്‌തു.

ഇന്നു രാവിലെ 7.30ഓടുകൂടിയാണ് 20ഓളം വരുന്ന പ്രതിഷേധക്കാർ ഇന്ത്യാ ​​ഗേറ്റിന് മുമ്പിൽ ഒത്തുകൂടിയത്. തുടർന്ന് ട്രാക്റ്ററിന് തീവച്ച് ഇന്ത്യാ ​​​ഗേറ്റിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അഗ്നിശമന സേനയും പോലീസും ചേർന്ന് തീ കെടുത്തുകയും ട്രാക്റ്റർ നീക്കം ചെയ്യുകയും ചെയ്‌തു.

Related News:  പ്രതിഷേധം ആളിക്കത്തുന്നു; ഇന്ത്യാ ​ഗേറ്റിൽ ട്രാക്റ്റർ കത്തിച്ച് കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE