കാർഷിക നിയമം; പുതിയ പ്രതിഷേധ മുറയുമായി കർഷകർ

By Syndicated , Malabar News
farmers protest
Representational image
Ajwa Travels

ഗാസിയാബാദ്​: കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെ ബിജെപി എംപിമാരും എംഎൽഎമാരും ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെ വീടുകൾക്കു മുന്നി​ൽ ശനിയാഴ്‌ച കർഷകർ പ്രതിഷേധിക്കും. കർഷക സംഘടനകളുടെ യോഗത്തിലാണ്​ ഇതു സംബന്ധിച്ച തീരുമാനം എടുത്തത്​. ബിജെപിക്ക്​ പ്രതിനിധികൾ ഇല്ലാത്ത സ്‌ഥലങ്ങളിൽ ജില്ലാ മജിസ്​ട്രേറ്റുമാരുടെ വസതിക്കു മുന്നിലായിരിക്കും പ്രതിഷേധം.

കാർഷിക നിയമം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രം ഓർഡിനൻസ്​ പുറത്തിറക്കി​ ഒരു വർഷം തികയുമ്പോഴാണ്​ കർഷകരുടെ പുതിയ ​പ്രതിഷേധ മുറ​. ​വിവാദ നിയമങ്ങളുടെ ​പകർപ്പുകൾ കത്തിക്കുമെന്ന്​ ഭാരതീയ കിസാൻ യൂണിയൻ മാദ്ധ്യമ വക്‌താവ്​ ധർമേന്ദ്ര മാലിക്​ അറിയിച്ചു.

Read also: മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിനേഷനിൽ മുന്‍ഗണന നൽകണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE