മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിനേഷനിൽ മുന്‍ഗണന നൽകണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

By News Desk, Malabar News
Representational Image
Ajwa Travels

ഡെൽഹി: കോവിഡ്​ പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിലെ മുൻഗണനാ പട്ടികയിൽ മുലയൂട്ടുന്ന അമ്മമാരെയും ഉള്‍പ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഇതു സംബന്ധിച്ച് ഉചിതമായ നടപടിയെടുക്കാനും ഉടൻ റിപ്പോർട്​ സമർപ്പിക്കാനും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തോട്​ കമ്മീഷൻ ആവശ്യപ്പെട്ടു.

കോവിഡ്​ കാലത്ത്​ ഇന്ത്യയിൽ മുലയൂട്ടുന്ന അമ്മമാർ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് രാജസ്‌ഥാൻ സർവകലാശാലയിലെ ലോ കോളേജ് വിദ്യാർഥി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. പ്രതിദിനം 67,000 കുഞ്ഞുങ്ങളാണ്​ ഇന്ത്യയിൽ ജനിക്കുന്നതെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്. മുലയൂട്ടുന്ന അമ്മമാർക്ക് കുത്തിവെപ്പ് ലഭിച്ചില്ലെങ്കിൽ അവരുടെ ജീവൻ അപകടത്തിലാകും. ഇതിനു പുറമെ അവരുടെ കുഞ്ഞുങ്ങളും അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Must Read: തുടര്‍ച്ചയായ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ്; ആശങ്കയറിയിച്ച് ആർബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE