ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്‌ദുല്ലക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകന്‍ ഒമര്‍ അബ്‌ദുല്ലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
പിതാവിന് കോവിഡ് സ്‌ഥിരീകരിച്ചതായും ലക്ഷണങ്ങള്‍ കാണിക്കുന്നതായും ഒമര്‍ പറഞ്ഞു. താനും കുടുംബാംഗങ്ങളും ക്വാറന്റെയിനാലാണ് എന്നും അടുത്ത ദിവസങ്ങളില്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടവര്‍ മുന്‍കരുതല്‍ നടപടികൾ സ്വീകരിക്കണമെന്നും ഒമര്‍ ട്വീറ്റിൽ അഭ്യര്‍ഥിച്ചു.
My father has tested positive for COVID-19 & is showing some symptoms. I will be self-isolating along with other family members until we get ourselves tested. I request anyone who has come in to contact with us over the last few days to take all the mandated precautions.
— Omar Abdullah (@OmarAbdullah) March 30, 2021
Read Also: ബിജെപി പരസ്യം; അസമിൽ 8 പത്രങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്