അവകാശങ്ങൾ ഇല്ലാതാക്കാൻ ഫാസിസ്‌റ്റുകൾ തുനിയേണ്ട; എസ്‌വൈഎസ്‍ ‘ടീം ഒലീവ്’ ജില്ലാറാലി

By Malabar Desk, Malabar News
Fascists should not dare to abolish rights; SYS 'Team Olive' District Rally
എസ്‌വൈഎസ്‍ 'ടീം ഒലീവ്' ജില്ലാറാലി മുൻനിര
Ajwa Travels

മലപ്പുറം: പൗരസ്വാതന്ത്ര്യം ഭരണക്കാരുടെ വകയല്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കാൻ ഫാസിസ്‌റ്റുകൾ തുനിയരുതെന്നുമുള്ള മുദ്രാവാഖ്യം ഉയർത്തി എസ്‌വൈഎസ്‍ ‘ടീം ഒലീവ്’ മലപ്പുറത്ത് ജില്ലാറാലി സംഘടിപ്പിച്ചു.

സാമൂഹിക സാംസ്‌കാരിക സാന്ത്വന രംഗത്ത് സേവനമർപ്പിക്കുന്ന എസ്‌വൈഎസിന്റെ പ്രത്യേക വളണ്ടിയർ വിഭാഗമായ ‘ടീം ഒലീവ്’ അംഗങ്ങളാണ് ജില്ലാറാലി നയിച്ചത്. ആയിരങ്ങൾ അണി നിരന്ന റാലിയിൽ ഹിജാബിന്റെ പേരിലുള്ള വർഗീയ ധ്രുവീകരണം, കോടതി വിധിയിലെ ആശങ്ക, വ്യാജ നാവോഥാനം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നു.

ഹിജാബ് വിവാദമറവിൽ വർഗീയതയുടെയും പൗരാവകാശ ധ്വംസനത്തിന്റെയും അടിച്ചേൽപ്പിക്കലുകൾ നടത്തി നാടിന്റെ ശാന്തിയും സമാധാനവും തകർക്കാൻ ഫാസിസം ശ്രമിക്കുന്നുവെന്നും വിലക്കയറ്റവും പട്ടിണിയും മാന്ദ്യവും രാഷ്‌ട്രത്തെ മൊത്തം തകർക്കുമ്പോൾ ഈ യാഥാർഥ്യങ്ങളെ വിവാദങ്ങൾ സൃഷ്‌ടിച്ച്‌ മൂടുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും ജില്ലാ റാലിയുടെ പ്രതിഷേധ മുദ്രാവാഖ്യങ്ങളിലൂടെ ‘ടീം ഒലീവ്’ പറഞ്ഞു.

കുത്തക ഭീമരെ തീറ്റിപ്പോറ്റാൻ ഇന്ത്യ വിറ്റ് തുലക്കുകയാണെന്നും സമരയുവത്വം ഇതിനുമുന്നിൽ തോറ്റുതരില്ലെന്നും ‘ടീം ഒലീവ്’ മുദ്രാവാക്യങ്ങൾ പറഞ്ഞു. അരീക്കോട് തെരട്ടമ്മൽ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി ടൗണിൽ സമാപിച്ചു.

Fascists should not dare to abolish rights; SYS 'Team Olive' District Rallyജില്ലയിലെ പതിനൊന്ന് സോണുകൾ തിരിച്ചുള്ള റാലിയിൽ കാലിക പ്രസക്‌തമായ വിവിധ സന്ദേശങ്ങൾ എഴുതിയ ബാനറുകൾ ഉണ്ടായിരുന്നു. സമാപന സമ്മേളനത്തെ എസ്‌വൈഎസ്‍ സെക്രട്ടറി എം അബൂബക്കർ മാസ്‌റ്റർ പടിക്കൽ അഭിസംബോധന ചെയ്‌തു.

ഹിജാബിന്റെ പേരിൽ പുറപ്പെടുവിച്ച കോടതി വിധിയിലുള്ള ആശങ്ക ഇദ്ദേഹം പ്രസംഗത്തിൽ പ്രകടിപ്പിച്ചു. പൗരന് അവന്റെ മത സ്വാതന്ത്ര്യം വകവെച്ചു നൽകാൻ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നു. ഇസ്‌ലാം നാമധാരികളായ ചിലരുടെ കുൽസിത ശ്രമങ്ങളാണ് ഇവിടെയും നടന്നത്. ഹിജാബ് വിഷയത്തിൽ യഥാർഥത്തിൽ മതം എന്തു പറയുന്നു എന്ന് നിരീക്ഷിക്കാൻ കോടതി തയ്യാറാകുകയും വിധി പുനപരിശോധനക്ക് വിധേയമാക്കുകയും ചെയ്യേണ്ടതാണെന്നും അബൂബക്കർ മാസ്‌റ്റർ ആവശ്യപ്പെട്ടു.

Fascists should not dare to abolish rights; SYS 'Team Olive' District Rally

റാലിക്ക് ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി, ജില്ലാ ഭാരവാഹികളായ വിപിഎം ഇസ്‌ഹാഖ്‌, അബ്‌ദുറഹീം, കരുവള്ളി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, സികെ ശകീര്‍ അരിമ്പ്ര , സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട്, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, പികെ മുഹമ്മദ് ശാഫി വെങ്ങാട്, ടീം ഒലീവ് ജില്ലാ ക്യാപ്റ്റൻ കെ സൈനുദ്ദീൻ സഖാഫി ഇരുമ്പുഴി തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.

Most Read: സർവേക്കല്ല് പിഴുതെറിഞ്ഞാൽ കേസ്; നടപടി കടുപ്പിക്കാൻ കെ റെയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE