പാലക്കാട്: ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത് ബാങ്ക് ജംഗ്ഷനില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെയുള്ള കിണറിലേക്ക് വീണ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. പശ്‌ചിമ ബംഗാളിൽ നിന്നുള്ള ഷമല്‍ ബര്‍മ്മന്‍(25), നിതു ബിസ്വാസ്(36) എന്നിവരാണ് മരിച്ചത്.
നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ശ്രീകൃഷ്‌ണപുരം ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് മരപ്പലക പൊട്ടി താഴെയുള്ള കിണറിലേക്ക് വീണാണ് ദാരുണാന്ത്യം. തിങ്കളാഴ്‌ച വൈകിട്ട് 5 മണിയോടെ ആയിരുന്നു അപകടം.
20 അടിയോളം ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ഇരുവരും കിണറിലേക്ക് പതിച്ചത്. തറനിരപ്പില്‍ നിന്നും 34 അടിയോളം താഴ്‌ചയുണ്ട് കിണറിന്. ഇതില്‍ 17 അടിയോളം വെള്ളവും ഉണ്ട്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും കരിമ്പുഴ ട്രോമാ കെയര്‍ യൂണിറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വീഴ്‌ചയുടെ ആഘാതത്തില്‍ ഇരുവരുടേയും തലയോ, മറ്റു ശരീര ഭാഗങ്ങളോ കിണറിന്റെ അരികുവശങ്ങളില്‍ തട്ടിയതാകാം മരണകാരണമെന്നാണ് നിഗമനം. കിണര്‍ മൂടിയിരുന്നില്ല. രണ്ടു മൃതദേഹങ്ങളും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Malabar News: കെഎസ്ആര്‍ടിസി ബസ് രണ്ടു വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്