ധനകാര്യ സ്‌ഥാപനത്തിൽ 20 കോടിയുടെ തട്ടിപ്പ്; പ്രതി ധന്യാ മോഹൻ കീഴടങ്ങി

തൃശൂർ ജില്ലയിലെ മണപ്പുറം ഫിനാൻസിലാണ് തട്ടിപ്പ് നടന്നത്. വ്യാജ വായ്‌പകൾ സ്വന്തം നിലയ്‌ക്ക് പാസാക്കി പല അക്കൗണ്ടുകളിലേക്ക്‌ മാറ്റിയായിരുന്നു തട്ടിപ്പ്.

By Trainee Reporter, Malabar News
Fraud Case
Rep. Image
Ajwa Travels

തൃശൂർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി മുങ്ങിയ അസിസ്‌റ്റന്റ്‌ മാനേജർ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്. തൃശൂർ ജില്ലയിലെ മണപ്പുറം ഫിനാൻസിലാണ് തട്ടിപ്പ് നടന്നത്. വ്യാജ വായ്‌പകൾ സ്വന്തം നിലയ്‌ക്ക് പാസാക്കി പല അക്കൗണ്ടുകളിലേക്ക്‌ മാറ്റിയായിരുന്നു തട്ടിപ്പ്.

വലപ്പാട്ടെ സ്‌ഥാപനത്തിലെ അസിസ്‌റ്റന്റ്‌ മാനേജറായിരുന്നു ധന്യ. ഡിജിറ്റൽ പഴ്‌സണൽ ലോൺ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയത്. 18 വർഷമായി സ്‌ഥാപനത്തിൽ ധന്യ ജോലി ചെയ്യുന്നുണ്ട്. അഞ്ചുവർഷമായി തട്ടിപ്പ് നടത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ജൂലൈ 23ന് സ്‌ഥാപനം ധന്യക്കെതിരെ പോലീസിൽ പരാതി നൽകി.

തൊട്ടു പിന്നാലെ ധന്യ ഒളിവിൽപ്പോയതായി പോലീസ് പറയുന്നു. ഇന്ന് ധന്യയുടെ വീടിന്റെ പൂട്ട് തകർത്ത് അകത്ത് കയറി പോലീസ് പരിശോധന നടത്തിയിരുന്നു. വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പഴ്‌സണൽ ലോൺ അക്കൗണ്ടിൽ നിന്നും അഞ്ചു അക്കൗണ്ടുകളിലേക്ക് പണം അയച്ചായിരുന്നു തട്ടിപ്പ്. ഈ പണം ഉപയോഗിച്ച് ഇവർ കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടി എന്നും പോലീസ് സംശയിക്കുന്നുണ്ട്.

Most Read| നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE