അനുമതിയില്ലാത്ത സ്‌ഥലങ്ങളിലെ റോഡ് മുറിച്ചു കടക്കൽ; പിഴ ഈടാക്കി അബുദാബി

By Team Member, Malabar News
Fine For Crossing Busy Roads Illegally In Abu Dhabi
Ajwa Travels

അബുദാബി: റോഡിന് കുറുകെ അനുമതിയില്ലാത്ത സ്‌ഥലങ്ങളിലൂടെ നടന്ന ആളുകൾക്ക് പിഴ ഈടാക്കി അബുദാബി. മലയാളികൾ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാൽനട യാത്രക്കാർക്കാണ് പിഴ ഈടാക്കിയിരുന്നത്. 7,873 ആളുകൾക്ക് പിഴ ഈടാക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

400 ദിർഹമാണ്(8,046 രൂപയാണ്) പിഴയായി ഈടാക്കുന്നത്. റോഡ് ഉപയോക്‌താക്കളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന നടപടിയിൽ നിന്ന് കാൽനട യാത്രക്കാർ വിട്ടുനിൽക്കണമെന്നും അബുദാബി പോലീസ് അറിയിച്ചു.

കൂടാതെ സീബ്രാ ലൈനിലൂടെയോ ഭൂഗർഭ പാതയിലൂടെയോ മേൽപാലങ്ങളിലൂടെയോ മാത്രമേ റോഡ് മുറിച്ചുകടക്കാൻ പാടുള്ളൂ. സിഗ്‌നലുകളിൽ കാൽനട യാത്രക്കാർക്കുള്ള പച്ച വെളിച്ചം തെളിഞ്ഞാൽ സുരക്ഷിതമായി നടക്കാമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also: ഇ-പോസ് സംവിധാനത്തിൽ വീണ്ടും തകരാർ; പ്രതിസന്ധിയിലായി റേഷൻ വിതരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE