തിരുവനന്തപുരം: ഇ-പോസ് മെഷീൻ സംവിധാനത്തിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് 5ആം ദിവസവും റേഷൻ വിതരണം തടസപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെ കടകൾ തുറന്നപ്പോൾ ഒരു മണിക്കൂറിലേറെ ഇ-പോസ് മെഷീൻ പ്രവർത്തിച്ചെങ്കിലും 9.45ഓടെ വീണ്ടും തകരാറിലായി. തുടർന്ന് റേഷൻ വ്യാപാരികൾക്ക് സാധനങ്ങൾ നൽകാൻ സാധിക്കാഞ്ഞതോടെ കടകളിൽ എത്തിയ ആളുകൾ തിരികെ മടങ്ങുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ് ഇ-പോസ് മെഷീൻ സംവിധാനത്തിൽ തകരാർ ഉണ്ടായി തുടങ്ങിയത്. തുടർന്ന് കഴിഞ്ഞ 4 ദിവസവും റേഷൻ വിതരണം തടസപ്പെട്ടിരുന്നു. പിന്നാലെ കഴക്കൂട്ടം ടെക്നോപാർക്കിൽ സ്‌ഥാപിച്ചിട്ടുള്ള സ്‌റ്റേറ്റ് ഡേറ്റ സെന്ററിലെ പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നാണ് ഭക്ഷ്യവകുപ്പ് ഇന്നലെ വ്യക്‌തമാക്കിയത്. ഐടി വകുപ്പിനാണ് സെന്ററിന്റെ ചുമതലയുള്ളത്.
അതേസമയം ഇ-പോസ് മെഷീൻ സംവിധാനത്തിന് ഇന്നും തകരാർ ഉണ്ടായതോടെ പ്രശ്‌ന പരിഹാരം നീളുമെന്ന സ്‌ഥിയാണ് ഇപ്പോൾ. കഴിഞ്ഞ വർഷം ഇതേ രീതിയിൽ ഉണ്ടായ തകരാർ ഏറെയും നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ (എൻഐസി) ഹൈദരാബാദിലെ സർവറിലെ പ്രശ്‌നങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിന്റെ കീഴിൽ വരുന്ന നെറ്റ്‌വർക് സംവിധാനത്തിലാണ് തകരാർ.
Read also: സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം; റിട്ടയേഡ് ജസ്‌റ്റിസ് ഇന്ദു മൽഹോത്ര സമിതി അധ്യക്ഷ