മിഠായിത്തെരുവിൽ പടക്കക്കടക്ക് തീപിടിച്ച സംഭവം; കടയുടമ കുറ്റവിമുക്‌തൻ

By Team Member, Malabar News
mittayitheruv
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിലെ മിഠായിത്തെരുവിൽ പടക്കക്കടക്ക് തീപിടുത്തം ഉണ്ടായി 8 പേർ മരിച്ച സംഭവത്തിൽ കടയുടമ കുറ്റക്കാരനല്ലെന്ന് കോടതി വിധി. 2007ലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. കേസിൽ പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് കടയുടമയായ ജഗദീഷിനെ കോടതി കുറ്റവിമുക്‌തനാക്കിയത്.

തീപിടുത്തം ഉണ്ടായി മരിച്ചവരുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത ആളുകളും ഉള്ളതിനാൽ കേസിന്റെ വിചാരണ നടന്നത് പോക്‌സോ കോടതിയിലാണ്. മതിയായ സുരക്ഷ ഇല്ലാതെ വൻതോതിൽ പടക്കങ്ങൾ സംഭരിച്ച് കച്ചവടം നടത്തിയതിനാണ് കടയുടമക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നത്‌.

Read also : ബിലാത്തിക്കുളം നവീകരണ പദ്ധതിക്ക് തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE