മിഠായി തെരുവിൽ അനധികൃത നിർമാണങ്ങൾ വ്യാപകം; നടപടിയെടുക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച്

By News Desk, Malabar News
Mittayi Theruv_kozhikode
Representational Image

കോഴിക്കോട്: മിഠായി തെരുവിൽ അനധികൃത നിർമാണങ്ങൾ വ്യാപകമെന്ന് പോലീസിന്റെ കണ്ടെത്തൽ. മിഠായി തെരുവിലെ തുടർച്ചയായ തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് റിപ്പോർട് തയ്യാറാക്കിയത്. റിപ്പോർട് ഉടൻ ജില്ലാ കളക്‌ടർക്ക് കൈമാറും.

മിഠായി തെരുവിന് സമീപം മൊയ്‌ദീൻ പള്ളി റോഡിലെ തീപിടുത്തത്തിന് പിന്നാലെയായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പോലീസിന്റെ പരിശോധന. നിരവധി നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. മിക്ക കടകളും അഗ്‌നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഷോട്ട് സർക്യൂട്ട് അടക്കമുണ്ടാകാൻ സാധ്യതയുള്ള തരത്തിൽ വൈദ്യുതി സംവിധാനങ്ങൾ പലയിടത്തും താറുമാറായി കിടക്കുകയാണ്.

സാധനങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ തീപിടുത്തം ഉണ്ടായാൽ പെട്ടെന്ന് പടരാനുള്ള സാധ്യതയും കൂടുതലാണ്. അഞ്ഞൂറ് പേജുള്ള പരിശോധനാ റിപ്പോർട്ടാണ് സ്‌പെഷ്യൽ ബ്രാഞ്ച് എസിപി എ ഉമേഷ് കമ്മീഷണർക്ക് കൈമാറിയത്. ഈ റിപ്പോർട് കളക്‌ടർക്കും അഗ്‌നിരക്ഷാ സേന ജില്ലാ മേധാവിക്കും കോർപറേഷൻ മേയർക്കും സമർപ്പിക്കും. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അറിയിച്ചു.

Also Read: സിവിൽ സർവീസിൽ അഴിമതി ശാപമായി തന്നെ തുടരുന്നു; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE