തിരുവനന്തപുരം എസ്‌പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല

By Trainee Reporter, Malabar News
Ajwa Travels

പഴവങ്ങാടി: തിരുവനന്തപുരം പഴവങ്ങാടി എസ്‌പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയിലെ കാന്റീനിൽ നിന്നാണ് തീ പടർന്നത്. ഉടൻ തന്നെ തീ അണക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായി. രാവിലെ 9.30ഓടെയാണ് അപകടം നടന്നത്.

ആശുപത്രിയുടെ ഉള്ളിലേക്ക് തീ പടർന്നില്ലെങ്കിലും കനത്ത പുക ഉയർന്നതോടെ രോഗികൾ അടക്കമുള്ളവർ പരിഭ്രാന്തരായി. ഐസിയു വിഭാഗത്തിൽ 22 രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. പുക ഉയർന്നതോടെ ഇവരിൽ 11 പേരെ എസ്‌പി വെസ്‌റ്റ്‌ഫോർട്ട് ആശുപത്രിയിലേക്ക് മാറ്റി.

തീപിടുത്തം ഉണ്ടായ കാന്റീൻ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. തീ പടർന്ന് പിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് കാന്റീനിലെ ഗ്യാസ് സിലിണ്ടറുകൾ ഫയർ ഫോഴ്‌സ് ഉദ്യോഗസ്‌ഥർ ഉടൻ തന്നെ മാറ്റിയിരുന്നു. നിയുക്‌ത മന്ത്രി ആന്റണി രാജു സംഭവസ്‌ഥലം സന്ദർശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആളപായം ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also: ഇന്ത്യയിൽ നിന്നുൾപ്പടെ ഉള്ളവർക്ക് 10 ദിവസം കർശന ക്വാറന്റെയ്ൻ; ബഹ്‌റൈൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE