കശ്‌മീർകുന്നിൽ തുടർച്ചയായി തീപിടുത്തം; പ്രദേശവാസികൾക്ക് ആശങ്ക

By Team Member, Malabar News
kozhikode
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിലെ കാരന്തൂർ കശ്‌മീർകുന്നിൽ പതിവായി തീപിടുത്തം ഉണ്ടാകുന്നത് പരിസരവാസികളെ ഭീതിയിലാക്കുന്നു. കുന്നിലെ ഉണങ്ങിയ പുല്ലിൽ തീപടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളുടെ പരിസരത്തേക്ക് വരെ എത്തുന്നത് ഇപ്പോൾ പതിവാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇന്നലെയും ഇവിടെ തീപിടുത്തം ഉണ്ടായി.

ഇവിടെ എത്തുന്ന സഞ്ചാരികൾ തീയിടുന്നതായാണ് പരിസരവാസികൾ നടത്തിയ പരിശോധനയിൽ വ്യക്‌തമായത്‌. അതിനാൽ തന്നെ അപകടം ഒഴിവാക്കുന്നതിനായി കശ്‌മീർകുന്നിലേക്ക് വരുന്ന സഞ്ചാരികളെ തടയാനാണ് പ്രദേശവാസികൾ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ നേരത്തെ ഇവിടങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും പതിവായിരുന്നെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്.

Read also : തൃണമൂൽ എംപി മഹുവ മൊയ്‌ത്രക്കെതിരെ അവകാശ ലംഘന നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE