തൃണമൂൽ എംപി മഹുവ മൊയ്‌ത്രക്കെതിരെ അവകാശ ലംഘന നോട്ടീസ്

By Syndicated , Malabar News
mahua-moitra-1

ന്യൂഡെൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസയച്ച് ബിജെപി എംപി. നിഷികാന്ത് ദുബെ ആണ് മഹുവക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാദ പരാമർശങ്ങൾ ലോക്‌സഭാ രേഖകളിൽ നിന്ന് മാറ്റിയിട്ടും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. അതിനാൽ, അംഗത്തിനെതിരെ നടപടിയെടുക്കണം എന്നാണ് ദുബെ നോട്ടീസിൽ ആവശ്യപ്പെടുന്നത്. മാർച്ച് 25നുള്ളിൽ മഹുവ നോട്ടീസിന് മറുപടി നൽകണം.

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നിരന്തരം ശബ്‌ദമുയർത്തുന്ന എംപിയാണ് മഹുവ മൊയ്‌ത്ര. രാഷ്‍ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ മഹുവ കേന്ദ്ര സർക്കാരിനും ജുഡീഷ്യറിക്കും മാദ്ധ്യമങ്ങൾക്കും എതിരെ ആഞ്ഞടിച്ചിരുന്നു. ഇതിനുമുൻപും മഹുവക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ വന്നിരുന്നു. സത്യം പറഞ്ഞതിനാണ് തനിക്കെതിരെ നടപടിയെങ്കിൽ അംഗീകാരമായി കരുതും എന്നായിരുന്നു മഹുവയുടെ പ്രതികരണം.

Read also: മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മൽസരിക്കും; കമൽഹാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE