റിയാദില്‍ വിവിധ കമ്പനികളുടെ ഗോഡൗണുകളില്‍ തീപിടുത്തം

By Team Member, Malabar News
riyad
Representational image
Ajwa Travels

റിയാദ് : നഗരത്തിന്റെ തെക്ക് ഭാഗത്ത് പഴയ അല്‍ഖര്‍ജ് റോഡിലുള്ള ഗോഡൗണുകളില്‍ തീപിടുത്തം ഉണ്ടായി. റിയാദിലെ നിരവധി കമ്പനികളുടെ ഗോഡൗണുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവിടെ തീപിടുത്തം ഉണ്ടായത്. എന്നാല്‍ ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തീപിടുത്തം ഉണ്ടായതോടെ സിവില്‍ ഡിഫെന്‍സിന്റെ നേതൃത്വത്തില്‍ സംഭവ സ്‌ഥലത്തെത്തിയ അഗ്‌നിശമന സേന തീ പടരുന്നത് നിയന്ത്രണ വിധേയമാക്കിയതിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് ആളപായമില്ലെങ്കിലും ഗോഡൗണിലുണ്ടായിരുന്ന കമ്പനികളുടെ സാധനസാമഗ്രികള്‍ നശിച്ചു. കൃത്യസമയത്ത് അഗ്‌നിശമന സേന സ്‌ഥലത്തെത്തി തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതിനാല്‍ കൂടുതല്‍ സ്‌ഥലത്തേക്ക് തീ പടരുന്നത് തടയാനായി. ഇതിലൂടെ വലിയ അപകടമാണ് ഒഴിവായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Read also : സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിൽ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കൂടി ഉൾപ്പെടുത്താൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE