സൂര്യ- പാണ്ഡിരാജ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ജൂലൈ 22ന്

By Staff Reporter, Malabar News
suriya-pandiraj-surya 40 movie
Ajwa Travels

സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 22ന് വൈകുന്നേരം 6 മണിക്കാണ് ഫസ്‌റ്റ് ലുക്ക് പുറത്തുവിടുക. ചിത്രം നിർമിക്കുന്ന സണ്‍ പിക്‌ചേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. സണ്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ട ഫസ്‌റ്റ് ലുക്ക് അനൗണ്‍സ്‌മെന്റ് വീഡിയോ ട്വിറ്ററില്‍ ഇതിനകം ട്രെന്റിങ്ങായി കഴിഞ്ഞു.

സൂര്യയുടെ 40ആതാമത്തെ ചിത്രമാണ് ‘സൂര്യ40‘ എന്നറിയപ്പെടുന്ന ഈ ചിത്രം. അതേസമയം സിനിമയുടെ ഷൂട്ടിങ് ചെന്നൈയിൽ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരൈകുടിയില്‍ വെച്ച് ചിത്രീകരണം പുനരാരംഭിക്കാൻ ആയിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

പ്രിയങ്ക മോഹന്‍, സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് ‘സൂര്യ 40‘യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

അതേസമയം നെറ്റ്ഫ്ളിക്‌സ് ആന്തോളജിയായ ‘നവരസ’യാണ് റിലീസ് ചെയ്യാനിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രം. ‘നവരസ’യിലെ ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ എന്ന ഗൗതം മേനോന്‍ ചിത്രത്തിലാണ് സൂര്യ കേന്ദ്ര കഥാപാത്രമാകുന്നത്. ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക.

Read Also: ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ‘സ്വർണം വിതറിയ ഫ്രഞ്ച് ഫ്രൈസ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE