ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ‘സ്വർണം വിതറിയ ഫ്രഞ്ച് ഫ്രൈസ്’

By Desk Reporter, Malabar News
expensive French fries dish
Ajwa Travels

ലോകത്തിലെ ഏറ്റവും വിലകൂടിയ ഫ്രഞ്ച് ഫ്രൈസുണ്ടാക്കി ഗിന്നസ് ലോക റെക്കോർഡ് നേടി ന്യൂയോർക്കിലെ ഒരു റെസ്‌റ്റോറന്റ്. സ്വർണം വിതറിയ ഈ ഫ്രഞ്ച് ഫ്രൈസിന്റെ വില 200 യുഎസ് ഡോളർ (ഏകദേശം 14,921 ഇന്ത്യൻ രൂപ) ആണ്.

ജൂലൈ 13നാണ് റെസ്‌റ്റോറന്റ് ഈ നേട്ടം കൈവരിച്ചത്. യുഎസിലെ ദേശീയ ഫ്രഞ്ച് ഫ്രൈസ് ദിനത്തോടനുബന്ധിച്ച് മാൻഹട്ടൻ ആസ്‌ഥാനമായുള്ള ‘സെറീൻഡിപിറ്റി 3‘ എന്ന റെസ്‌റ്റോറന്റാണ് ഈ വിലകൂടിയ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കിയത്.

റെസ്‌റ്റോറന്റിലെ ക്രിയേറ്റീവ് ഷെഫ് ജോ കാൽഡെറോൺ, കോർപ്പറേറ്റ് എക്‌സിക്യൂട്ടീവ് ഷെഫ് ഫ്രെഡ്രിക് ഷോൻ-കിവേർട്ട് എന്നിവർ ചേർന്നാണ് ഈ വിഭവം തയ്യാറാക്കിയത്. ഒരു ക്‌ളാസിക് അമേരിക്കൻ ഭക്ഷണമാണ് ഫ്രെഞ്ച് ഫ്രൈസ്.

‘ചിപ്പർബെക്ക് ഉരുളക്കിഴങ്ങ്, ഫ്രാൻസിൽ നിന്നുള്ള ശുദ്ധമായ കൊഴുപ്പ്, ഗ്വാറാൻഡെ ട്രഫിൽ സോൾട്ട്, ട്രഫിൽ ഓയിൽ, ക്രീറ്റ് സെനെസി പെക്കോറിനോ ടാർട്ടുഫെല്ലോ ചീസ്, ഡോം പെരിഗൺ ഷാംപെയ്ൻ, ട്രഫിൾ ബട്ടർ എന്നിവയും അലങ്കാരത്തിനായി 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ പൊടിയുമാണ് ഈ വിലകൂടിയ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത് എന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് റിപ്പോർട്ടിൽ പറയുന്നു.

ഡോം പെരിഗൺ ഷാംപെയ്ൻ, ജെ ലെബ്ളാങ്ക് ഫ്രഞ്ച് ഷാംപെയ്ൻ അർഡെൻ വിനാഗർ എന്നിവയിൽ ഉരുളക്കിഴങ്ങ് മുക്കിയാണ് ഈ വിഭവം തയ്യാറാക്കുന്നത്. ഇത് ഫ്രൈസിന്റെ രുചി വർധിപ്പിക്കുന്നു. ഫ്രൈസ് ശുദ്ധമായ കൊഴുപ്പിലാണ് വറുത്തെടുക്കുന്നത്. ട്രഫിൽ വെണ്ണ ഉരുക്കിയാണ് ഫ്രഞ്ച് ഫ്രൈസിനൊപ്പം ലഭിക്കുന്ന മോർനെ സോസ് തയ്യാറാക്കുന്നത്. സോസിന് ജേഴ്‌സി പശുക്കളുടെ പാലിൽ നിന്നുണ്ടാക്കുന്ന ഓർഗാനിക് ക്രീമാണ് ഉപയോഗിക്കുന്നത്. സെറീൻഡിപിറ്റി 3യുടെ ഇൻസ്‌റ്റഗ്രാം പേജിൽ ഈ ആഢംബര ഫ്രെഞ്ച് ഫ്രൈസിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Serendipity 3 (@serendipity3nyc)

Most Read:  പൊന്നും പണവും വേണ്ട, ഇവളാണ് ധനം; ആലപ്പുഴയിൽ നിന്നൊരു വിവാഹ മാതൃക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE