സൗദിയിൽ അപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാട്ടിൽ എത്തിക്കും

By Web Desk, Malabar News
accident in saudi-Malayali died
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാട്ടിൽ എത്തിക്കും. റിയാദ് കെഎംസിസിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്. വെള്ളിയാഴ്‌ച നടന്ന അപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്.

കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിർ, ഭാര്യ ഷബ്‌ന, മക്കളായ 12കാരൻ ലുത്ഫി, ഏഴു വയസുകാരി സഹ, അഞ്ചു വയസുകാരി ലൈബ എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിക്കുക. കുടുംബം സന്ദർശക വിസയിൽ എത്തിയതായിരുന്നു സൗദിയിൽ. ഇവർ സഞ്ചരിച്ച വാഹനവും സൗദി പൗരന്റെ ലാൻഡ് ക്രൂയിസറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സൗദി പൗരനും മരിച്ചു.

Read Also: റോഡ് നവീകരണം; അരീക്കോട് ടൗണിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE