കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ

By Staff Reporter, Malabar News
Air-India-flights
Ajwa Travels

എറണാകുളം: കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവീസ്. ഓഗസ്‌റ്റ് 22 ഞായറാഴ്‌ച കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പറന്നുയരും. ആഴ്‌ചയിൽ മൂന്ന് ദിവസമായിരിക്കും വിമാന സർവീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സർവീസുള്ള സംസ്‌ഥാനത്തെ ഏക എയർപോർട്ടായി കൊച്ചി മാറും.

ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് വിമാന സർവീസ് ഉണ്ടായിരിക്കുക. കൊച്ചി-ലണ്ടൻ വിമാനയാത്രക്ക് ഏകദേശം 10 മണിക്കൂർ ദൈർഘ്യമാണുള്ളത്. കൊച്ചി എയർപോർട്ട് അതോറിറ്റിയുടെയും, കേരള സർക്കാരിന്റെയും ശ്രമഫലമായാണ് യൂറോപ്പിലേക്ക് നേരിട്ട് വിമാന സർവീസ് സാധ്യമാകുന്നത്.

ഈ മാസം ആദ്യം ഇന്ത്യയെ റെഡ് ലിസ്‌റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ആമ്പർ ലിസ്‌റ്റിലേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്ന് സഞ്ചാര വിലക്ക് നിങ്ങീയതോടെ ഓഗസ്‌റ്റ് 18ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചു. ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് എയർ ഇന്ത്യ നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ തീരുമാനം എടുക്കുന്നത്.

Read Also: ഓണം അവധി; കോവിഡ് പരിശോധനയും വാക്‌സിനേഷനും കുറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE