ഓണം അവധി; കോവിഡ് പരിശോധനയും വാക്‌സിനേഷനും കുറഞ്ഞു

By Staff Reporter, Malabar News
Covid vaccination Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ഓണം അവധി ദിനങ്ങളിൽ തിരിച്ചടിയേറ്റ് സംസ്‌ഥാനത്തെ കോവിഡ് പരിശോധനയും വാക്‌സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്‌സിൻ നൽകാനായത്. കോവിഡ് ലക്ഷണമുള്ളവർ സ്വയം നിയന്ത്രണം പാലിച്ചും, പരിശോധനകൾ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദ്ഗധരുടെ നിർദ്ദേശം.

ഈ മാസം മൂന്നിന് സംസ്‌ഥാനത്ത് നടത്തിയത് 1,99,500 പരിശോധനകളാണ്. ടിപിആർ 11.87 ശതമാനം. പിന്നീട് ഓരോദിവസവും പരിശോധനയുടെ എണ്ണം കുറഞ്ഞു. ഇന്നലെ നടന്നത് വെറും 96,481 പരിശോധനകൾ മാത്രമാണ്. ടിപിആർ 17.73 ആയി ഉയർന്നു.

ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും കാരണം ഈ മാസം അവസാനം ഇനിയും കോവിഡ് കണക്കുകൾ ഉയരുമെന്നാണ് കരുതുന്നത്. ഇതിനാൽ പരിശോധനകൾ കൂട്ടി വ്യാപനചിത്രം കൃത്യമായി മനസിലാക്കണം എന്നാണ് പ്രധാന നിർദ്ദേശം. സ്വയം നിയന്ത്രണം പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

വാക്‌സിനേഷൻ സംസ്‌ഥാനത്ത് തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഈ മാസം 13ന് അഞ്ചര ലക്ഷത്തിന് മീതെ പേർക്ക് വാക്‌സിൻ നൽകിയ ഇടത്ത് പിന്നീടൊരിക്കലും ആ നിലയിലേക്ക് വാക്‌സിനേഷൻ ഉയർത്താനായില്ല. പുതുതായി വാക്‌സിനെടുക്കേണ്ട ഒന്നാം ഡോസുകാരുടെ വാക്‌സിനേഷനിലാണ് കുത്തനെ ഇടിവുണ്ടായത്. 30,000ൽ താഴെ മാത്രമാണ് ഇന്നലെ നൽകാനായ വാക്‌സിൻ.

Read Also: പച്ചക്കറിക്ക് വിലകൂട്ടിയ ഹോർട്ടികോര്‍പ്പ് നടപടി; അന്വേഷിക്കുമെന്ന് കൃഷിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE