തകര്‍പ്പന്‍ ഓഫറുകളുമായി ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് വീണ്ടും

By Staff Reporter, Malabar News
technology image_malabar news
Ajwa Travels

ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും വീണ്ടും സന്തോഷ വാര്‍ത്ത. മികച്ച ഓഫറുകളില്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുന്ന ഈ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ‘ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്‘ ഓഫറുകളുമായി വീണ്ടും എത്തുകയാണ്. ഒക്‌ടോബര്‍ 16 മുതലാണ് ബിഗ് ബില്യണ്‍ ഡേയ്‌സ് ഓഫറുകള്‍ ആരംഭിക്കുന്നത്.

ഉപഭോതാക്കള്‍ക്ക് ആവിശ്യമായ എല്ലാത്തരം ഉല്‍പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു എന്നതാണ് ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഏറ്റവും വലിയ സവിശേഷത. എസ്ബിഐ ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നതാണ്. ഗൃഹോപകരണ ഉത്പന്നങ്ങളും കൂടാതെ ടെലിവിഷനുകളും വമ്പിച്ച ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കും. കൂടാതെ പേടിഎം ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നതാണ്.

സ്‌മാര്‍ട്ട് ഫോണുകളുടെ വില്‍പനയിലും തകര്‍പ്പന്‍ ഓഫറുകളാണ് ബിഗ് ബില്ല്യണ്‍ ഡേയ്‌സില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സ്‌മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് അവസരപ്പെടുത്താം. ഒക്‌ടോബര്‍ 16 ന് ആരംഭിക്കുന്ന ബിഗ് ബില്ല്യണ്‍ ഡേയ്‌സ് ഓഫറുകള്‍ 21 വരെയാണ് ലഭിക്കുക.

Read Also: സീതാറാം യെച്ചൂരിയും ഡി. രാജയും നാളെ ഹത്രസിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE