ഗൃഹോപകരണങ്ങൾ വീട്ടിലെത്തി സർവീസ് ചെയ്യും; പുതിയ സംരംഭവുമായി ഫ്‌ളിപ്‌കാർട്ട്

By News Desk, Malabar News

ഓൺലൈനിൽ ഗൃഹോപകരണങ്ങൾ വാങ്ങിയാൽ ആദ്യത്തെ ആശങ്ക ഇവ കേടായാൽ എങ്ങനെ സർവീസ് ചെയ്യുമെന്നതാണ്. എന്നാൽ, ഇനിയാ ആശങ്ക വേണ്ട. ഇലക്‌ട്രോണിക് ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തി റിപ്പയറും സര്‍വീസും ചെയ്‌ത് നല്‍കുന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്‌ളാറ്റ്‌ഫോമായ ഫ്‌ളിപ്‌കാർട്ട് . ആദ്യഘട്ടത്തില്‍ എയര്‍ കണ്ടീഷണര്‍ സര്‍വീസിംഗിനും റിപ്പയറിംഗിനുമാണ് ഫ്‌ളിപ്‌കാർട്ട് തുടക്കമിട്ടിരിക്കുന്നത്. ഈ ഘട്ടത്തില്‍ ബെംഗളൂരു, കൊല്‍ക്കത്ത നഗരങ്ങളില്‍ മാത്രമാണ് ഈ സേവനങ്ങള്‍ ലഭ്യമാകുന്നത്. വരുംദിവസങ്ങളില്‍ രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് സേവനമെത്തിക്കുമെന്ന് ഫ്‌ളിപ്‌കാർട്ട് വ്യക്‌തമാക്കി.

ഗൃഹോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ ആവശ്യമറിയിക്കുന്നതിന് അനുസരിച്ചാണ് വീടുകളില്‍ ആളെത്തുക. ഉപയോക്‌താക്കള്‍ക്ക് ആവശ്യമുള്ള ടൈം സ്‌ളോട്ട് ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ടാകും. ഫ്‌ളിപ്‌കാർട്ടിൽ നിന്ന് വാങ്ങുന്ന ഗൃഹോപകരണങ്ങളുടെ ഇന്‍സ്‌റ്റലേഷനും കൂടുതല്‍ ഫലപ്രദമായി നടത്തുമെന്നാണ് പ്രഖ്യാപനം.

വിപണിയിലെ മറ്റ് സേവനദാതാക്കളെ പിന്തള്ളി വലിയ മുന്നേറ്റമുണ്ടാക്കാനായി വമ്പന്‍ പദ്ധതികളാണ് ഫ്‌ളിപ്‌കാർട്ട് ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എയര്‍കണ്ടീഷന്‍ സര്‍വീസിംഗ് പരീക്ഷിച്ചതിന് ശേഷം ഉടന്‍ തന്നെ വാഷിംഗ് മെഷീന്‍ റിപ്പയറിംഗ് ആരംഭിക്കാനാണ് ഫ്‌ളിപ്‌കാർട്ട് ഒരുങ്ങുന്നത്.

Most Read: ഗ്യാൻവാപി മസ്ജിദ്; ഇന്ന് വിധിയില്ല, മുസ്‌ലിം പക്ഷത്തിന്റെ ഹരജി 26ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE