ഭക്ഷ്യകിറ്റ് വിതരണം നാളെ മുതൽ

By Trainee Reporter, Malabar News
Food kit kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ഭക്ഷ്യകിറ്റ് വിതരണവും സ്‌പെഷ്യൽ അരിവിതരണവും നാളെ മുതൽ ആരംഭിക്കും. ഇതു സംബന്ധിച്ച് ഭക്ഷ്യവകുപ്പ് നിർദേശം നൽകി. രാവിലെ മുതൽ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്‌പെഷ്യൽ അരിയും നൽകി തുടങ്ങും. വിതരണത്തിനുള്ള കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്.

സ്‌പെഷ്യൽ അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. മുൻഗണനേതര വിഭാഗത്തിലുള്ള സ്‌പെഷ്യൽ അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് എതിരായ സർക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിവിതരണവുമായി സംസ്‌ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്‌തമാക്കി. എന്നാൽ വോട്ടർമാരെ സ്വാധീനിക്കാൻ അരിവിതരണം ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ജസ്‌റ്റിസ്‌ പിവി ആഷയുടെ ബെഞ്ചാണ് ഹരജി കേട്ടത്.

Read also: യഥാർഥ പ്രശ്‍നം തിരിച്ചറിയാൻ പ്രതിപക്ഷം ശ്രമിക്കണം; ആനന്ദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE