ഭക്ഷ്യവിഷബാധ; വയനാട്ടിൽ 11 വിദ്യാർഥികൾ ചികിൽസയിൽ

By Trainee Reporter, Malabar News
food poisoning
Representational image
Ajwa Travels

ബത്തേരി: വയനാട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 11 വിദ്യാർഥികൾ ചികിൽസയിൽ. കേന്ദ്ര സർക്കാരിന്റെ ഡിഡിയുജികെവൈ പ്രോജക്‌ടിൽ ഉൾപ്പെട്ട നഴ്‌സിംഗ് അസിസ്‌റ്റന്റ് വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബത്തേരി കൈപ്പഞ്ചേരിയിലെ പരിശീലന കേന്ദ്രത്തിൽ നിന്നും ഇന്ന് രാവിലത്തെ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് വിഷബാധയേറ്റത്. തലകറക്കം, ഛർദ്ദി, വയറിളക്കം മുതലായ ലക്ഷണങ്ങളോടെയാണ് കുട്ടികൾ ചികിൽസ തേടിയത്.

കുടുംബശ്രീ പ്രവർത്തകരാണ് പരിശീലന കേന്ദ്രത്തിലേക്കുള്ള ഭക്ഷണം തയാറാക്കിയത്. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള 30 വിദ്യാർഥികളാണ് ഇവിടെ 3 മാസത്തെ തൊഴിൽ പരിശീലനത്തിൽ പങ്കെടുക്കുന്നത്. അതേസമയം, കുട്ടികളുടെ ആരുടേയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

Read also: ധർമജൻ വേണ്ടെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി; കെപിസിസിക്ക് പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE