ധർമജൻ വേണ്ടെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി; കെപിസിസിക്ക് പരാതി നൽകി

By Desk Reporter, Malabar News
dharmajan-bolgatty1

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ധർമജനെ മൽസര രംഗത്തേക്ക് പരിഗണിക്കരുതെന്ന്  ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ധര്‍മജന്റെ സ്‌ഥാനാർഥിത്വം യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നല്‍കി. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ പിന്തുണച്ചത് ചര്‍ച്ചയാകുമെന്നാണ് പ്രധാന ആക്ഷേപം. നിലവില്‍ മുസ്‍ലിം ലീഗിന്റെ കൈവശമുള്ള ബാലുശ്ശേരി മണ്ഡലം ധര്‍മജന് വേണ്ടി പരിഗണിക്കുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

Read also: പിക്അപ്പ് ലോറിയുമായെത്തി കടയിൽ മോഷണം; സംഘത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE