പിക്അപ്പ് ലോറിയുമായെത്തി കടയിൽ മോഷണം; സംഘത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: കൊല്ലം ആനക്കുളത്ത് കടയില്‍ മോഷണം നടത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. പിക് അപ്പ് ലോറിയുമായെത്തി രണ്ടംഗ സംഘം ടൂവീലര്‍ ആക്‌സസറീസ് കടയില്‍ നിന്ന് സാധനങ്ങള്‍ ലോഡ് ചെയ്‌ത്‌ കൊണ്ടുപോവുക ആയിരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആനക്കുളത്തിന് അടുത്ത ഐശ്വര്യ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഖയാന്‍ മോട്ടോര്‍സ് എന്ന സ്‌ഥാപനത്തില്‍ വിചിത്രമായ രീതിയില്‍ മോഷണം നടന്നത്. തിരക്കേറിയ ദേശീയ പാതയോരത്തെ ടൂ വീലര്‍ ആക്‌സസറീസ് സ്‌ഥാപനത്തിന് മുന്നില്‍ ലോറിയുമായെത്തി രണ്ട് പേര്‍ സാധനങ്ങള്‍ കടത്തി കൊണ്ടു പോവുകയായിരുന്നു.

ആദ്യം സ്‌ഥാപനത്തിലെ സിസിടിവിയുടെ ഡിവിആര്‍ ഊരിയെടുത്തു. പിന്നീട് പൂട്ട് പൊളിച്ച് അകത്ത് കടന്ന സംഘം ഒരു മണിക്കൂറോളം സമയമെടുത്താണ് വിലപിടിപ്പുള്ള സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയത്. 5 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായി സ്‌ഥാപന ഉടമകള്‍ പറഞ്ഞു.

തൊട്ടടുത്ത കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Malabar News: കോഴിക്കോട് സ്വദേശി ഒമാനില്‍ വാഹന അപകടത്തില്‍ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE