ഭക്ഷ്യവിഷബാധ; തിരുവനന്തപുരത്ത് മീൻ കഴിച്ച 4 പേർ ആശുപത്രിയിൽ

By Team Member, Malabar News
Food Poisoning In Kallara In Thiruvananthapuram
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ കല്ലറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മീൻ കഴിച്ചതിനെ തുടർന്ന് ആശുപത്രിയിലായി. മീൻ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്‌ഥ്യം ഉണ്ടായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പഴയചന്തയിൽ നിന്നും വാങ്ങിയ മൽസ്യം കഴിച്ചവർക്കാണ് ദേഹാസ്വാസ്‌ഥ്യം ഉണ്ടായിരിക്കുന്നത്.

ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചിട്ടും അവർ സ്‌ഥലത്തെത്തിയില്ലെന്ന പരാതിയും നിലവിൽ ഉയരുന്നുണ്ട്. കൂടാതെ മീൻ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ മറ്റൊരാളെയും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൂടാതെ സംഭവത്തിന് പിന്നാലെ പോലീസ് പഴയചന്തയിൽ എത്തി പരിശോധന നടത്തുകയും ചെയ്‌തു. ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചിട്ടും പ്രതികരണം ലഭിക്കാഞ്ഞതോടെ നാട്ടുകാർ കളക്‌ടറേയും വിവരം അറിയിച്ചിട്ടുണ്ട്.

Read also: അതിർത്തി കടന്ന് ഡ്രോൺ; വെടിയുതിർത്ത് സൈന്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE