ഫോബ്‌സ് അതിസമ്പന്ന പട്ടിക; മലയാളികളിൽ ഒന്നാമത് എംഎ യൂസഫലി

By Staff Reporter, Malabar News
forbes-MA-Yousafali
Ajwa Travels

കൊച്ചി: ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിലെ മലയാളികളായ അതിസമ്പന്നരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഒന്നാമത്. രാജ്യാന്തര തലത്തിൽ 490ആം സ്‌ഥാനത്തുള്ള യൂസഫലിക്ക് 540 കോടി ഡോളറിന്റെ ആസ്‌തിയാണുള്ളത്. എസ് ഗോപാലകൃഷ്‌ണൻ (ഇൻഫോസിസ്) 410 കോടി, ബൈജു രവീന്ദ്രൻ (ബൈജൂസ് ആപ്) 360 കോടി, രവി പിള്ള (ആർപി ഗ്രൂപ്പ്) 260 കോടി എന്നിവരാണ് തൊട്ടുപിന്നിൽ.

എസ്‌ഡി ഷിബുലാൽ (ഇൻഫോസിസ്) 220 കോടി, സണ്ണി വർക്കി (ജെംസ് ഗ്രൂപ്പ്) 210 കോടി, ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്) 190 കോടി, ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, സാറ ജോർജ് മുത്തൂറ്റ് (മുത്തൂറ്റ് ഗ്രൂപ്പ്) 140 കോടി വീതം, എന്നിവരാണ് പട്ടികയിൽ ഉള്ള മറ്റ് മലയാളികളും അവരുടെ ആസ്‌തിയും.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി രാജ്യാന്തര തലത്തിൽ 9070 കോടി ഡോളറിന്റെ ആസ്‌തിയോടെ പട്ടികയിൽ പത്താമതാണ്, ഇന്ത്യക്കാരിൽ ഒന്നാമതും. ഗൗതം അദാനി (9000 കോടി), എച്ച്സിഎൽ സ്‌ഥാപകൻ ശിവ് നാടാർ ( 2870 കോടി), സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സ്‌ഥാപകൻ സൈറസ് പൂനവാല (2430 കോടി), രാധാകിഷൻ ദമാനി (2000 കോടി) എന്നിവരാണ് മുകേഷ് അംബാനിക്ക് പിന്നിലുള്ളത്.

Read Also: സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധം; ജനകീയ സദസ് ഇന്ന് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE