പിവി അന്‍വര്‍ എംഎല്‍എക്ക് ജപ്‌തി നോട്ടീസ്

By Syndicated , Malabar News
p-v-anwar
Ajwa Travels

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എക്ക് ജപ്‌തി നോട്ടീസ്. 1.18 കോടിയുടെ വായ്‌പ തിരിച്ചടക്കാത്തതിന് 140 സെന്റ് സ്ഥലവും വസ്‌തുവകകളും ജപ്‌തി ചെയ്യാന്‍ ഒരുങ്ങുകയാണ് ആക്‌സിസ് ബാങ്ക്. ഇക്കാര്യം സംബന്ധിച്ച് പത്രത്തില്‍ പരസ്യം നല്‍കുകയും ചെയ്‌തിട്ടുണ്ട്.

ബാങ്ക് അധികൃതർ വ്യക്‌തമാക്കുന്നത് പ്രകാരം വായ്‌പയും പലിശയും രണ്ടുമാസത്തിനകം തിരികെ അടക്കണമെന്ന് ഡിമാന്റ് നോട്ടീസ് അയച്ചിരുന്നു. അദ്ദേഹം അത് കൈപ്പറ്റിയെങ്കിലും തിരിച്ചടവോ ഇതുമായി ബന്ധപ്പെട്ട ഒരറിയിപ്പോ ബാങ്കിന് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജപ്‌തി നടപടിയുമായി ബാങ്ക് മുന്നോട്ട് നീങ്ങുന്നത്.

പിവി അന്‍വറിന്റെ ഭാര്യപിതാവിന്റെ ഭൂമിയിലെ അനധികൃത നിര്‍മാണം പൊളിച്ചു നീക്കുന്നതിനുള്ള നടപടിയുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നതിനിടയിലാണ് ബാങ്കിന്റെ ജപ്‌തി നീക്കം.

Read also: വീടിനുള്ളിൽ അഴുകിയ നിലയിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE