കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവീസുകൾക്ക് അനുമതിയില്ല

By Trainee Reporter, Malabar News
kannur international airport,
Ajwa Travels

കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവീസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. കേരളത്തിന്റെ നാലാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളമായ കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ, കേന്ദ്രം ഇത് അംഗീകരിച്ചില്ല.

അതേസമയം, ഇന്ത്യൻ കമ്പനികൾ നിലവിൽ കണ്ണൂരിൽ നിന്ന് വിദേശ സർവീസുകൾ നടത്തുന്നുണ്ട്. കൂടുതൽ ആവശ്യം വന്നുകഴിഞ്ഞാൽ സർവീസുകളുടെ എണ്ണം വർധിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്‌തമാക്കി. ഇന്ത്യൻ വിമാനകമ്പനികളെ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്‌തമാക്കി.

കണ്ണൂരിൽ നിന്ന് കൂടുതൽ വിദേശ വിമാന കമ്പനികൾ സർവീസ് നടത്തിയാൽ യാത്രക്കാർക്ക് കൂടുതൽ ഗുണം ലഭിക്കുമെന്നായിരുന്നു കേരളത്തിന്റെ വാദം. എത്തിഹാദും എമിറേറ്റ്സും പോലുള്ള കമ്പനികൾക്ക് അനുമതി നൽകണമെന്നും യൂറോപ്പിലേക്ക് കണ്ണൂരിൽ നിന്ന് കണക്ഷൻ വിമാനം വേണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

Most Read: വാക്‌സിൻ എടുക്കാത്തവരെ പൊതുസ്‌ഥലങ്ങളിൽ പ്രവേശിപ്പിക്കില്ല; കടുപ്പിച്ച് തമിഴ്‌നാട്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE