വിദേശ കറന്‍സി കടത്തിയ സംഭവം; സ്വപ്‌ന സുരേഷ് ഒന്നാം പ്രതി

By Trainee Reporter, Malabar News
kerala image_malabar news
Swapna Suresh
Ajwa Travels

കൊച്ചി: വിദേശ കറന്‍സി കടത്തിയ സംഭവത്തില്‍ സ്വപ്‌ന സുരേഷിനെ ഒന്നാം പ്രതിയാക്കി കസ്‌റ്റംസ് കേസ് എടുത്തു. സ്വര്‍ണക്കടത്ത് കേസിലെ മറ്റു പ്രതികളായ സരിത്ത്, സന്ദീപ് നായര്‍ തുടങ്ങിയവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ കസ്‌റ്റംസ് സമര്‍പ്പിച്ചു.

1.90 ലക്ഷം യു.എസ് ഡോളറാണ് സ്വപ്‌നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്. വിദേശ കറന്‍സി കടത്തിയതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് പങ്കുള്ളതായും അന്വേഷണ സംഘം അറിയിച്ചു.

ഡോളര്‍ ലഭിക്കാന്‍ എം. ശിവശങ്കര്‍ ബാങ്ക് ഉദ്യോഗസ്‌ഥരില്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഉദ്യോഗസ്‌ഥര്‍ വെളിപ്പെടുത്തി. വന്‍സമ്മര്‍ദം മൂലമാണ് ഡോളര്‍ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്‌ഥര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കറന്‍സി കടത്തുന്നതുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്, സരിത്ത്, എം. ശിവശങ്കര്‍ തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Read also: കെടി ജലീലിന്റെ ​ഗൺമാന്റെ മൊബൈൽ കസ്‌റ്റഡിയിൽ എടുത്തു; സുഹൃത്തുക്കളെ ചോദ്യം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE