കെടി ജലീലിന്റെ ​ഗൺമാന്റെ മൊബൈൽ കസ്‌റ്റഡിയിൽ എടുത്തു; സുഹൃത്തുക്കളെ ചോദ്യം ചെയ്‌തു

By Desk Reporter, Malabar News
kt-jaleel-to supreme court

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ​ഗൺമാന്റെ മൊബൈൽ ഫോൺ കസ്‌റ്റംസ്‌ കസ്‌റ്റഡിയിൽ എടുത്തു. ഗൺമാൻ പ്രജീഷിന്റെ മൊബൈൽ ഫോണാണ് കസ്‌റ്റഡിയിൽ എടുത്തത്. എടപ്പാളിലെ വീട്ടിൽ എത്തിയാണ് നടപടി. പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്‌റ്റംസ് ചോദ്യം ചെയ്‌തു. കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘമാണ് ഫോൺ കസ്‌റ്റഡിയിൽ എടുത്തത്.

വിദേശത്ത് നിന്നെത്തിയ റംസാൻ കിറ്റുകൾ സംബന്ധിച്ച് പ്രജീഷുമായി സ്വർണക്കടത്ത് കേസിലെ പ്രതി സരിത്ത് നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ പരിശോധനകൾക്കാണ് മൊബൈൽ കസ്‌റ്റഡിയിൽ എടുത്തത് എന്നാണ് റിപ്പോർട്ട്.

കെടി ജലീലിനെ വിളിച്ച് വരുത്തി കസ്‌റ്റംസ് വിശദമായ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗൺമാന്റെ ഫോൺ പിടിച്ചെടുത്തത്. ഫോണിലെ വിവരങ്ങൾ ലഭിക്കാൻ കസ്‌റ്റംസ് കൂടുതൽ ശാസ്‌ത്രീയ പരിശോധനകൾ നടത്തിവരികയാണ്.

Also Read:  എം ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE