ഡോളര്‍ കടത്തിയ കേസ്; സ്വപ്‌നയേയും സരിത്തിനേയും അറസ്‌റ്റ് ചെയ്യാം

By Trainee Reporter, Malabar News
Sarith and Swapna Suresh
Ajwa Travels

കൊച്ചി: വിദേശ കറന്‍സി കടത്തിയ കേസില്‍ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും അറസ്‌റ്റ് ചെയ്യാന്‍ അനുമതി നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് അനുമതി നല്‍കിയത്. ജയിലില്‍ എത്തിയാവും കസ്‌റ്റംസ് ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തുക.

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ടന്റ് ഓഫീസര്‍ ഖാലിദിനൊപ്പം ചേര്‍ന്ന് 1.90 ലക്ഷം അമേരിക്കന്‍ ഡോളര്‍ കടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇരുവരേയും കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌താല്‍ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിയുകയുള്ളുവെന്ന് കസ്‌റ്റംസ് കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കസ്‌റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കും.

Read also: ആമസോണിനെ വെല്ലുവിളിച്ചു; തമിഴ് റോക്കേഴ്‌സിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE