മേപ്പാടിയിലെ മരം മുറിച്ചു കടത്തൽ; അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം

By News Desk, Malabar News
K Raju about bird flu
K Raju
Ajwa Travels

വയനാട്: മേപ്പാടിയില്‍ ഈട്ടി മരം മുറിച്ചു കടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട് നല്‍കാന്‍ വനംമന്ത്രി കെ രാജു പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വനത്തിനകത്ത് റോഡ് വെട്ടിയാണ് ഒരു കോടി രൂപയിലേറെ വിലവരുന്ന ഈട്ടി മരം മുറിച്ചു കടത്തിയത്. ഇതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം. മരം റവന്യൂ ഭൂമിയിലേതാണെന്നും അതല്ല വനം ഭൂമിയിലേതാണെന്നും പറയുന്നുണ്ടെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കുമെന്നും മന്ത്രി കെ രാജു പറഞ്ഞു. ട്വന്റി ഫോർ ന്യൂസിനോടാണ് അദ്ദേഹം പ്രതികരിച്ചത്.

വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. വനത്തിലെ റോഡ് നിര്‍മാണവും അന്വേഷണ പരിധിയില്‍ വരും. അന്വേഷണ റിപ്പോര്‍ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. വിജിലന്‍സ് വിഭാഗത്തിലെ ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ നടത്തിയ പരിശോധനയിലാണ് മരം മുറിച്ചു കടത്തിയെന്ന് കണ്ടെത്തിയത്.

Malabar News: ജില്ലയിലെ 3 പിഎച്ച്സികൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE