മുൻ ബെംഗളൂരു എഫ്‌സി താരം ഹർമൻജോത് കബ്ര ബ്ളാസ്‌റ്റേഴ്‌സിൽ

By Staff Reporter, Malabar News
khabra-to-blasters
Ajwa Travels

കൊച്ചി: പുതിയ സീസൺ ഐഎസ്എല്ലിന് മുന്നോടിയായുള്ള ബ്ളാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രധാന സൈനിംഗ് പുറത്തുവിട്ടു. മുൻ ബെംഗളൂരു എഫ്‌സി താരം ഹർമൻജോത് കബ്രയാണ് ബ്ളാസ്‌റ്റേഴ്‌സിന്റെ മഞ്ഞ ജേഴ്‌സി അണിയാൻ എത്തുന്നത്. ഐഎസ്എല്ലിലെ ഏറ്റവും വിലയേറിയ ഇന്ത്യൻ ഡിഫൻഡർമാരിൽ ഒരാൾ കൂടിയാണ് കബ്ര.

ബെംഗളൂരു എഫ്‌സിയുടെ കുതിപ്പിന് പിന്നിലെ നിർണായക സാന്നിധ്യമായ കബ്ര ചിരവൈരികളായ കേരള ബ്ളാസ്‌റ്റേഴ്‌സിലേക്ക് എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. ടാറ്റാ ഫുട്ബോൾ അക്കാദമിയുടെ തന്റെ കരിയർ ആരംഭിച്ച കബ്ര ഗോവൻ ക്ളബായ സ്‌പോർട്ടിംഗ് ക്ളബിലൂടെയാണ് 2006-07 സീസണിൽ ഐലീഗിലേക്ക് (അന്നത്തെ നാഷണൽ ഫുട്ബോൾ ലീഗ്) പ്രവേശിച്ചത്.

 

View this post on Instagram

 

A post shared by Kerala Blasters FC (@keralablasters)

പിന്നീട് രണ്ട് സീസണുകൾക്ക് ശേഷം സ്‌പോർട്ടിംഗ് ഗോവ വിട്ട അദ്ദേഹം 2009ലാണ് കൊൽക്കത്ത വമ്പൻമാരായ ഈസ്‌റ്റ് ബംഗാളിലേക്ക് ചേക്കേറി. അവിടെ മികച്ച പ്രകടനം കാഴ്‌ചവെച്ച താരം 7 വർഷത്തിന് ശേഷമാണ് ചെന്നൈയിൻ എഫ്‌സിയിലേക്ക് മാറുന്നത്. ചെന്നൈയിൻ എഫ്‌സിയിലൂടെയാണ് കബ്രയുടെ ഐഎസ്എൽ അരങ്ങേറ്റം.

പിന്നീടാണ് താരം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ളബുകളിൽ ഒന്നായ ബെംഗളുരുവിലേക്ക് എത്തുന്നത്. ഇവിടെ അഞ്ച് വർഷം തുടർന്ന് ശേഷമാണ് കബ്രയുടെ ബ്ളാസ്‌റ്റേഴ്‌സിലേക്കുള്ള കൂടുമാറ്റം. മുൻ സീസണുകളിലേത് പോലെ താരത്തിൽ നിന്ന് മികച്ച പ്രകടനം തന്നെ ഉണ്ടാവുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.

Read Also: മോണിറ്റർ നോക്കി പൃഥ്വിരാജ്; ‘ബ്രോ ഡാഡി’ ഷൂട്ടിങ് തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE