കൊച്ചി: കേരളത്തില്‍ നിന്ന് പടര്‍ന്ന് പന്തലിച്ച കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തലപ്പത്തേക്ക് മുന്‍ സിഎജി വിനോദ് റായ് എത്തും. വിനോദ് റായിയെ ചെയര്‍മാനാക്കാനുള്ള തീരുമാനത്തിന് ഡയറക്‌ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വ്യക്‌തമാക്കി. കമ്പനിയുടെ ചെയര്‍മാനും ഇന്‍ഡിപെന്‍ഡന്റ് നോണ്‍-എക്‌സിക്യുട്ടീവ് ഡയറക്‌ടറുമായാണ് നിയമനം.
തീരുമാനത്തിന് ഓഹരി ഉടമകളുടെയും റെഗുലേറ്ററി അനുമതിയും ലഭിക്കേണ്ടതുണ്ട്. അതേസമയം ടിഎസ് കല്യാണരാമന്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടറായി തുടരും. ഇന്ത്യയുടെ മുന്‍ സിഎജിയും ഐക്യരാഷ്‌ട്രസഭയുടെ എക്‌സ്‌റ്റേണല്‍ ഓഡിറ്റേര്‍സ് പാനലിന്റെ മുന്‍ അധ്യക്ഷനുമായി പ്രവർത്തിച്ച വ്യക്‌തിയാണ് വിനോദ് റായ്.
കല്യാണ്‍ ജ്വല്ലേഴ്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് വിനോദ് റായ് പ്രതികരിച്ചു. ആഹ്ളാദത്തോടെയാണ് വിനോദ് റായിയെ കമ്പനിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് ടിഎസ് കല്യാണരാമനും വ്യക്‌തമാക്കി. കമ്പനിയുടെ പുരോഗതിക്കായി എടുത്ത ഒരു സ്വാഭാവിക നടപടി മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
Read Also: സിൽവർ ലൈൻ; ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി