കൊച്ചി: കെ-റെയിലിൽ ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഹൈക്കോടതി. പദ്ധതിയുടെ ഭാഗമായി മുന്‍കൂര്‍ അനുമതിയില്ലാതെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. കെ-റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയതെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞു.
ഏത് പദ്ധതിയാണെങ്കിലും നിയമപരമായി നടത്തണമെന്നും കോടതി വ്യക്‌തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതി ചോദ്യം ചെയ്‌തു കൊണ്ടുള്ള ഒരു കൂട്ടം ഹരജികളാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ മുൻപാകെ എത്തിയത്. കോടതി ഒരു ഘട്ടത്തിലും പദ്ധതിക്ക് എതിരല്ല. അതേസമയം ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാനുമാവില്ല. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവനുസരിച്ച് സര്‍വേ നടപടികളുമായി മുന്നോട്ട് പോകാം.
എന്നാല്‍ സര്‍വേയുടെ രീതി നിയമപരമാണോ എന്ന് ചിന്തിക്കണം. ഒരു സ്വകാര്യ വ്യക്‌തിയുടെ ഭൂമിയില്‍ പ്രവേശിച്ച് സര്‍വേ നടത്തുമ്പോള്‍ ഉടമയെ അറിയിക്കേണ്ട ബാധ്യതയുണ്ട്. അനുവാദമില്ലാതെ കടന്നുകയറി കല്ലിട്ട് പോകുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Read Also: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി