മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഒ ചന്ദ്രശേഖരൻ അന്തരിച്ചു

By Staff Reporter, Malabar News
o-chandrasekharan
ഒ ചന്ദ്രശേഖരൻ
Ajwa Travels

കൊച്ചി: ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന മലയാളി ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ (85) അന്തരിച്ചു. കൊച്ചിയിൽ വച്ചാണ് മരണപ്പെട്ടത്. 1960ലെ റോം ഒളിമ്പിക്‌സിൽ മൽസരിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു അദ്ദേഹം. 1962ൽ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു ചന്ദ്രശേഖരൻ.

കാൾട്ടക്‌സ്, ബോംബെ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 1963ൽ സന്തോഷ് ട്രോഫി കിരീടം ചൂടിയ മഹാരാഷ്‌ട്ര ടീമിന്റെ നായകനായിരുന്നു. 1966ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ച ചന്ദ്രശേഖരൻ 1973 വരെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്ബിഐ) വേണ്ടി ബൂട്ടണിഞ്ഞു.

Read Also: സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് പരിശോധന 2 ലക്ഷമായി ഉയർത്തും; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE