മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡക്കും ഭാര്യക്കും കോവിഡ്

By Team Member, Malabar News
hd deve gowda
എച്ച്ഡി ദേവഗൗഡ
Ajwa Travels

ന്യൂഡെൽഹി : മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡക്കും, ഭാര്യ ചെന്നമ്മക്കും കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിലവിൽ ആരോഗ്യനില തൃപ്‌തികരമാണെന്നും, നിരീക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

രോഗ ലക്ഷണങ്ങളെ തുടർന്നാണ് ദേവഗൗഡയും, ഭാര്യയും കോവിഡ് പരിശോധനക്ക് വിധേയരായത്. തുടർന്ന് ഇന്ന് പരിശോധന ഫലം പുറത്തു വന്നതോടെയാണ് രോഗം സ്‌ഥിരീകരിച്ച വിവരം അദ്ദേഹം അറിയിച്ചത്. നിലവിൽ അദ്ദേഹവും, ഭാര്യയും മറ്റ് കുടുംബാംഗങ്ങളും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഒപ്പം തന്നെ താനുമായും കുടുംബവുമായും കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ ഉണ്ടായിരുന്ന ആളുകൾ നിരീക്ഷണത്തിൽ കഴിയണമെന്നും കോവിഡ് പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം അറിയിച്ചു.

Read also : ഡ്രൈവറുടെ ആത്‌മഹത്യ; ബെംഗളൂരുവിൽ മിന്നൽ പണിമുടക്ക്; ടാക്‌സി സർവീസുകൾ നിലച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE