ഡ്രൈവറുടെ ആത്‌മഹത്യ; ബെംഗളൂരുവിൽ മിന്നൽ പണിമുടക്ക്; ടാക്‌സി സർവീസുകൾ നിലച്ചു

By News Desk, Malabar News
Ajwa Travels

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്‌സി സർവീസുകൾ തടസപ്പെട്ടു. വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവർ ആത്‌മഹത്യ ചെയ്‌തതിനെ തുടർന്ന് ടാക്‌സി ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്നാണ് സർവീസുകൾ നിലച്ചത്.

ഒല, യൂബർ, കെഎസ്‌ടിഡിസി തുടങ്ങിയ ടാക്‌സി സർവീസുകളാണ് മുടങ്ങിയത്. ഇതോടെ യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. വിമാനത്താവളത്തിൽ നിന്ന് പോകുന്നവരും വരുന്നവരും സ്വന്തം നിലക്ക് യാത്രാമാർഗം ഉറപ്പ് വരുത്തുകയോ ബിഎംടിസി ബസ് സർവീസുകൾ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് വിമാനത്താവള അധികൃതർ അഭ്യർഥിച്ചു.

ചൊവ്വാഴ്‌ച രാവിലെയാണ് ടാക്‌സി ഡ്രൈവറായ പ്രതാപ് ഗൗഡ കാറിനുള്ളിൽ വെച്ച് തീ കൊളുത്തി മരിച്ചത്. 70 ശതമാനം പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ മറ്റ് ടാക്‌സി ഡ്രൈവർമാർ പണിമുടക്ക് ആരംഭിച്ചു. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് വിമാനത്താവള അധികൃതർ. ‌

Also Read: വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യങ്ങൾ നൽകരുത്; മദ്രാസ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE