പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് കോവിഡ്

By Syndicated , Malabar News
amarinder
Ajwa Travels

ന്യൂഡെല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്.

‘ചെറിയ രോഗലക്ഷണങ്ങളോടെ എനിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇപ്പോള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. അടുത്ത ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധനക്ക് വിധേയമാകണമെന്നും അഭ്യര്‍ഥിക്കുന്നു’- അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്‌തു.

ഫെബ്രുവരി 14ന് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമരീന്ദറിന് രോഗം സ്‌ഥിരീകരിച്ചത്. കോൺഗ്രസിലുണ്ടായ തമ്മിലടിയെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചതിന് പിന്നാലെ അമരീന്ദര്‍ പാർട്ടി വിടുകയും പുതിയ പാര്‍ട്ടിയായ ‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ രൂപീകരിക്കുകയും ചെയ്‌തിരുന്നു. നിലവിൽ ബിജെപിയുമായി ചേർന്നാണ് അമരീന്ദർ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Read also: പഞ്ചാബിലെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനങ്ങൾ തീരുമാനിക്കും; സിദ്ദു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE