മുൻ കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരണപ്പെട്ടു

By Staff Reporter, Malabar News
dilip-gandhi
ദിലീപ് ഗാന്ധി
Ajwa Travels

ന്യൂഡെൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 68 വയസായിരുന്നു. ന്യൂഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ച പുലർച്ചെ ആയിരുന്നു മരണം.

കോവിഡ് സ്‌ഥിരീകരിച്ച ദിലീപ് ഗാന്ധിയെ ചൊവ്വാഴ്‌ചയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച അദ്ദേഹം പുലർച്ചെ മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധിപേർ അനുശോചനം രേഖപ്പെടുത്തി.

വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെയാണ് ദിലീപ് ഗാന്ധിയുടെ പൊതുരംഗത്തേക്കുള്ള പ്രവേശനം. 1985 മുതൽ 1999 വരെ അഹമ്മദ് നഗർ നഗരസഭാ ഡെപ്യൂട്ടി ചെയർനായിരുന്നു. 1999 മുതൽ മഹാരാഷ്‌ട്രയിലെ അഹമ്മദ്‌നഗറിൽ നിന്ന് മൂന്നുതവണ ലോകസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചിരുന്നു. 2003ൽ വാജ്‌പേയി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയും ആയിരുന്നു.

Read Also: പിസി തോമസ് എൻഡിഎ വിട്ടു; പിജെ ജോസഫുമായി ലയിച്ച് ഇനി യുഡിഎഫിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE