ഫോർമുല വൺ; ഹാമിൽട്ടൺ കുതിപ്പ് തുടരുന്നു

By Staff Reporter, Malabar News
formula-1
Ajwa Travels

ബാഴ്‌സലോണ: ഫോർമുല വൺ സ്‌പാനിഷ് ഗ്രാൻപ്രീയിൽ തുടർച്ചയായ അഞ്ചാം കിരീടം നേടി ലൂയിസ് ഹാമിൽട്ടൺ. പോൾ പൊസിഷനിൽ നിന്ന് റേസിംഗ് ആരംഭിച്ച ഹാമിൽട്ടൺ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്‌റ്റപ്പനെ പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്. വെർസ്‌റ്റപ്പന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഹാമിൽട്ടൺ ഇവിടെ വിജയം കൊയ്‌തത്.

 

View this post on Instagram

 

A post shared by FORMULA 1® (@f1)

ഇതോടെ സീസണിലെ നാല് മൽസരങ്ങളിൽ മൂന്നിലും ഹാമിൽട്ടൺ കിരീടം സ്വന്തമാക്കി. മെഴ്‌സിഡസിൽ ഹാമിൽട്ടന്റെ സഹതാരമായ വാൾട്ടെറി ബോട്ടാസിനാണ് മൂന്നാം സ്‌ഥാനം. ആദ്യ ലാപ്പുകളിൽ മുന്നിട്ടു നിന്നെങ്കിലും വെർസ്‌റ്റപ്പന് ഹാമിൽട്ടണെ മറികടക്കാൻ കഴിഞ്ഞില്ല.

നൂറാം പോൾപൊസിഷൻ എന്ന നേട്ടത്തിലെത്തുന്ന ആദ്യതാരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ഹാമിൽട്ടൺ സ്‌പെയിനില്‍ വിജയം നേടിയതോടെ ആകെ കിരീടനേട്ടം 98 ആക്കി ഉയർത്തി. ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്‌ഥാനത്തുള്ള ഹാമിൽട്ടണ് ഈ ജയത്തോടെ പതിനാല് പോയിന്റിന്റെ ലീഡായി (94 പോയിന്റ്). 80 പോയിന്റുമായി വെർസ്‌റ്റപ്പനാണ് രണ്ടാമത്.

Read Also: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ബെംഗളൂരു എഫ്‌സിയോട് രാജ്യം വിടാൻ മാൽദീവ്സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE