ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച നിലയിൽ; രണ്ടുപേർ മരിച്ചു

By Trainee Reporter, Malabar News
suicide
Rep. Image
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച നിലയിൽ. അച്ഛനും അമ്മയും മക്കളുമാണ് വിഷം കഴിച്ചത്. ഇവരിൽ രണ്ടുപേർ മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനിമുക്കിലാണ് സംഭവം. പുല്ലാനിമുക്ക് സ്വദേശി ശിവരാജൻ (56), മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യയും മകനും ഗുരുതരാവസ്‌ഥയിൽ തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിൽസയിലാണ്.

ഇന്നലെ രാത്രിയാണ് കുടുംബം വിഷം കഴിച്ചതെന്നാണ് വിവരം. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. പോലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അച്ഛനും മകളും മരിച്ചിരുന്നു. കടബാധ്യതയെ തുടർന്നാണ് ആത്‍മഹത്യാ ശ്രമമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Most Read: രാജ്യം പ്രതീക്ഷയുടെ നെറുകയിൽ; ചന്ദ്രയാൻ-3 ഇന്ന് കുതിച്ചുയരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE