വിസാ കാലാവധി തീർന്ന ഇന്ത്യക്കാർക്കും ബഹ്‌റൈനിൽ സൗജന്യ വാക്‌സിനേഷൻ നൽകും

By Staff Reporter, Malabar News
covid vaccination kerala
Representational image
Ajwa Travels

മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കും സൗജന്യമായി വാക്‌സിൻ നൽകാൻ തീരുമാനം. ഇന്ത്യൻ എംബസിയുടെയും, വേൾഡ്  എൻ‌ആർ‌ഐ കൗൺസിൽ, ഐ‌സി‌ആർ‌എഫ്, ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ളബ് എന്നിവയുടെയും  ശ്രമഫലമായാണ് കാലാവധി തീർന്ന റെസിഡന്റ് പെർമിറ്റ്‌ വിസക്കാർ, സിപിആർ ഇല്ലാത്തവർ, വിസിറ്റിംഗ് വിസയിൽ ഉള്ളവർ എന്നിങ്ങനെ കൂടുതൽ പ്രവാസികൾക്ക് വാക്‌സിൻ നൽകാൻ തീരുമാനം എടുത്തത്.

നേരത്തെ വിഷയം ചൂണ്ടിക്കാട്ടി വേൾഡ് എൻആർഐ കൗൺസിൽ ബഹ്‌റൈനിലെ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കും ഇന്ത്യൻ എംബസിക്കും കത്തയച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. ഇന്ത്യൻ ക്ളബിലും കേരള സമാജത്തിലും ആയിരിക്കും വാക്‌സിനേഷനുള്ള സൗകര്യം ഏർപ്പെടുത്തുക. വാക്‌സിനേഷന് പേര് രജിസ്‌റ്റർ ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

3929 3112, 3889 9576, 3946 1746  ഇവയിൽ ഏതെങ്കിലും നമ്പറിൽ വിളിച്ച് മുകളിൽ സൂചിപ്പിച്ച വിഭാഗങ്ങളിൽ ഉള്ളവർ മാത്രം പേര് രജിസ്‌റ്റർ ചെയ്യുക. വാക്‌സിനേഷന്റെ തീയതി ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്. ബഹ്‌റൈൻ സർക്കാരിന്റെ 100 ശതമാനം വാക്‌സിനേഷൻ പദ്ധതിയിൽ പങ്കാളികളാകണം എന്ന് സന്നദ്ധ സംഘടനകൾ അഭ്യർഥിച്ചു. ഓൺലൈനായി പേര് രജിസ്‌റ്റർ ചെയ്യുന്നതിനുള്ള ഗൂഗിൾ ഫോമിന്റെ ലിങ്ക്-https://forms.gle/pMT3v1g3o4yVgnES8.

Read Also: ന്യൂനപക്ഷ ക്ഷേമപദ്ധതി; മുസ്‌ലിം ജമാഅത്തിന്റെ ‘വെർച്വൽ സെമിനാർ’ നാളെ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE