‘എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കണം’; അശോക് ഗെഹ്‌ലോട്ട്

By Staff Reporter, Malabar News
MALABARNEWS-ASHOK-GEHLOT
Ashok Gehlot
Ajwa Travels

ജയ്‌പൂർ: രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബിഹാര്‍ തിരഞ്ഞെടുപ്പ് വേളയില്‍ സംസ്‌ഥാനത്തില്‍ സൗജന്യ വാക്‌സിൻ ലഭ്യമാക്കുമെന്ന ബിജെപി പ്രകടന പത്രിക ചൂണ്ടിക്കാട്ടിയാണ് ഗെഹ്‌ലോട്ടിന്റെ പ്രതികരണം. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക ആണെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

ട്വിറ്ററിലൂടെ ആയിരുന്നു ഗെഹ്‌ലോട്ടിന്റെ പ്രതികരണം. ‘ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സൗജന്യ വാക്‌സിൻ യാതൊരു തടസവുമില്ലാതെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്, ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബിഹാറില്‍ നടത്തിയ പ്രഖ്യാപനം പൊതുജനങ്ങള്‍ക്ക് ഇടയില്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ചു കഴിഞ്ഞു’ അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ബിഹാര്‍ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിന്റെ പ്രചാരണ വേളയില്‍ ബിജെപി പുറത്തുവിട്ട പ്രകടന പത്രികയിലാണ് വിവാദത്തിന് ആധാരമായ പ്രഖ്യാപനങ്ങള്‍ അടങ്ങിയിരുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നേരിട്ട് സൗജന്യ വാക്‌സിൻ എന്ന വാഗ്‌ദാനം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്‌തിരുന്നു.

Read Also: പ്രത്യേക സുഹൃത്ത്; നിതീഷിന്റെ എതിരാളി ചിരാ​ഗ് പാസ്വാനെ പ്രശംസിച്ച് ബിജെപി എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE