തിരുവനന്തപുരം: ഇന്ധന വിലയിൽ രാജ്യത്ത് ഇന്നും വർധന. തുടർച്ചയായി ഏഴാം ദിവസമാണ് ഇപ്പോൾ ഇന്ധന വിലയിൽ വർധന തുടരുന്നത്. 35 പൈസയാണ് പെട്രോൾ വിലയിൽ വർധിപ്പിച്ചത്. അതേസമയം ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് പെട്രോളിനും, ഡീസലിനും 35 പൈസ വീതം വർധിപ്പിച്ചിരുന്നു.
അതേസമയം കേരളത്തിൽ നിലവിൽ എല്ലായിടത്തും പെട്രോൾ വില 110 കടന്നിരിക്കുകയാണ്. കൂടാതെ ഡീസലിന് തിരുവനന്തപുരത്ത് 105.35 രൂപയും, കൊച്ചിയിൽ 103.92 രൂപയുമായി ഉയർന്നിട്ടുണ്ട്. സെപ്റ്റംബർ 24ന് ശേഷം ഡീസലിന് 9.83 രൂപയും പെട്രോളിന് 8.15 രൂപയും കൂട്ടി. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ നാട്ടിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുത്തനെ ഉയരുകയാണ്.
ചെന്നൈയിൽ ഒഴികെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ എല്ലാം പെട്രോൾ വില 110ന് മുകളിലാണ്. സംസ്‌ഥാന സർക്കാർ നികുതി ഇളവ് നൽകിയതിനെ തുടർന്നാണ് ചെന്നൈയിൽ ഇപ്പോഴും പെട്രോൾ വില 110ൽ താഴെ തുടരുന്നത്.
Read also: ഡാബറിന്റെ പരസ്യം പിൻവലിക്കാൻ കാരണം അസഹിഷ്‌ണുത; ഡിവൈ ചന്ദ്രചൂഢ്