പതിവ് തെറ്റിയില്ല; ഇന്ധനവിലയിൽ ഇന്നും വർധന

By Staff Reporter, Malabar News
fuel price hike
Ajwa Travels

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. ഈ മാസത്തിൽ, 26 ദിവസത്തിനിടെ 14 തവണയാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്.

കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98 രൂപ 21 പൈസയാണ്. 94 രൂപ 42 പൈസയാണ് ഒരു ലിറ്റർ ഡീസലിന്റെ ഇന്നത്തെ വില. അതേസമയം തിരുവനന്തപുരത്ത് പെട്രോൾ വില 100 കടന്നു. സാധാരണ പെട്രോളിന് 100 രൂപ 09 പൈസയായി. ഇന്ത്യൻ ഓയിൽ പ്രീമിയം പെട്രോളിന്
104 രൂപ 22 പൈസയായി.

കഴിഞ്ഞ ദിവസം തന്നെ സംസ്‌ഥാനത്തെ വിവിധയിടങ്ങളിൽ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാൽ എന്നിവടങ്ങളിലാണ് പെട്രോൾ വില നൂറ് കടന്നത്.

Most Read: കർഷക സമരം ഏഴാം മാസത്തിലേക്ക്; ഗവര്‍ണറുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE