ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസിൽ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു

By Staff Reporter, Malabar News
attack in KB Ganesh kumar mla
Ajwa Travels

പത്തനാപുരം: കെബി ഗണേഷ് കുമാർ എംഎല്‍എയുടെ ഓഫിസില്‍ അക്രമം. സംഭവത്തിൽ ഒരു പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. ബിജു എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓഫിസ് ജീവനക്കാര്‍ പിടികൂടി പോലീസിന് കൈമാറി. പ്രദേശവാസിയായ ഒരാളാണ് അക്രമം നടത്തിയത്. ഓഫിസിന്റെ വാതിലിന് അടുത്ത് നില്‍ക്കുകയായിരുന്ന ബിജുവിനെ ഓടിയെത്തി വെട്ടുകയായിരുന്നു.

ബിജുവിന് കൈയ്യിലാണ് വെട്ടേറ്റത്. മാനസിക അസ്വാസ്‌ഥ്യമുള്ള ആളാണ് അക്രമം നടത്തിയതെന്ന സംശയമായിരുന്നു തുടക്കത്തിൽ. എന്നാൽ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പിന്നീട് പോലീസ് അറിയിച്ചു. പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ രാഷ്‌ട്രീയ കാരണങ്ങളില്ലെന്നാണ് സൂചന. മദ്യ ലഹരിയിലാണ് പ്രതി അക്രമം നടത്തിയതെന്നും പോലീസ് അറിയിച്ചു.

Read Also: വിരട്ടൽ വേണ്ട, ശനിയും ഞായറും കടകൾ തുറക്കും; ടി നസറുദ്ദീൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE