തമിഴ്‌നാട്ടിൽ വിഷവാതക ചോര്‍ച്ച; ഒരു മരണം

By Syndicated , Malabar News
gas-leak-eroad
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുണ്ടായ ദ്രവ ക്‌ളോറിന്‍ വാതകചോര്‍ച്ചയിൽ ഒരു മരണം. ശ്രീധര്‍ കെമിക്കല്‍ ഫാക്‌ടറി ഉടമ നടുപാളയം ദാമോദരനാണ്(47) മരണപെട്ടത്. അബോധാവസ്‌ഥയിലായ 13 പേരെ ഈറോഡ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിത്തോടിന് സമീപം ബ്ളീച്ചിങ് പൗഡര്‍ നിര്‍മാണ യൂണിറ്റിലെ ക്‌ളോറിന്‍ വാതക പൈപ്പില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്. അഗ്‌നി ശമന വിഭാഗവും പോലീസുമെത്തിയാണ് ചോര്‍ച്ച തടഞ്ഞത്.

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുന്നവരുടെ നില ഗുരുതരമല്ല. ഈറോഡ് കലക്‌ടര്‍ എച്ച് കൃഷ്‌ണനുണ്ണി, എസ്‌പി ശശി മോഹന്‍ തുടങ്ങിയവര്‍ സംഭവസ്‌ഥലം സന്ദര്‍ശിച്ചു. സിത്തോട് പോലീസ് കേസെടുത്തു.

Read also: ബിഎസ്എഫിന്റെ അധികാര പരിധി; സുപ്രീം കോടതിയെ സമീപിച്ച് പഞ്ചാബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE